Wednesday, April 27, 2016

പുരുഷസൂക്തം ജീവിതവിജയത്തിന്  -12


Visit for more details


യത്പുരുഷം വ്യദധുഃ
കതിധാ വ്യകല്പയൻ
മുഖം കിമസ്യ കൗ ബാഹൂ
കാ ഊരൂ പാദാ ഉച്യതേ       11

യത് -എപ്പോൾ ,പുരുഷം -വിരാട്ട് പുരുഷനെ ,വി,അദധു :- ഭാഗിച്ചുവൊ (അപ്പോൾ ),കതിധാ -എത്ര പ്രകാരം ,വി അകൽപ്പയൻ -സങ്കൽപ്പിച്ചു ,അസ്യ -ഇവന്റെ ,മുഖം -മുഖം ,കിം -എന്ത്?,ബാഹു -കയ്യുകൾ ,കൗ -ഏവ  ?,ഊരു -തുടകൾ,പാദൗ -പാദങ്ങൾ ,കൌ -എവയെ ,ഉച്യതെ -പറയപെട്ടു.
വിരാട്പുരുഷനെ ഭാഗിച്ചപ്പോൾ എത്രവിധമാണ് അത് സങ്കൽപ്പിച്ചത് ?,അപ്പോൾ ഇവന്റെ മുഖവും കയ്യുകളും തുടകളും പാദങ്ങളും എതെല്ലാമായി കരുതപെട്ടു?

/////// വിരാട്പുരുഷനെ ഭാഗിച്ചപ്പോൾ എത്രവിധമാണ് അത് സങ്കൽപ്പിച്ചത് ?,അപ്പോൾ ഇവന്റെ മുഖവും കയ്യുകളും തുടകളും പാദങ്ങളും എതെല്ലാമായി കരുതപെട്ടു?/////
 പുരുഷൻ(ബ്രഹ്മം ) തന്നെയാണ് പലതായ പ്രപഞ്ചമായി മാറപ്പെട്ടത്‌ .എന്നാൽ അതിനുശേഷം പ്രപഞ്ചംതന്നെ വീണ്ടും പുരുഷനുമായി യോഗംചെയ്തു പലതായി മാറപ്പെട്ടു.അതിനു കാരണമായ ഈ ഊര്ജരൂപങ്ങളെ എന്തെല്ലാമായി കരുതപെട്ടു എന്ന് വിശകലനം ചെയ്യുവാൻ പോകന്നു. നമ്മുടെ ഭാഷയിൽ അതിനു ഒരു രൂപം കൊടുത്താൽ അതിന്റെ മുഖവും കയ്യുകളും കാലുകളും എല്ലാം എന്തായിരിക്കും എന്ന് ചിന്തിക്കുന്നു.
കാരണം ഏതൊരു സ്രിഷ്ടിപ്രക്രിയയിലും അതിനു കാരണമായി പ്രവർത്തിച്ച ഘടകങ്ങളെ തിരിച്ചറിഞ്ഞാൽ ആ സ്രിഷ്ടിരഹസ്യം നമുക്ക് അറിയാൻ സാധിക്കുന്നതാണ് . പുരുഷന്റെ ഈ പ്രജാപതി യജ്ഞ കർമ്മ  സ്വഭാവത്തെ പഠിച്ചു ജീവിതത്തിൽ പ്രാവര്ത്തികമാക്കിയ സാധ്യന്മാരും ഋഷിമാരും ദുഖരഹിത സ്ഥാനത്തെ പ്രാപിച്ചു ,അതുകൊണ്ട് നമ്മളും അതുതന്നെ ജീവിതത്തിൽ പകർത്തനം  എന്ന്  "യജ്ഞേന യജ്ഞാമയജന്ത"എന്ന ശ്ലോകത്തിലൂടെ   സൂക്തം വ്യക്തമാക്കുകയാണല്ലോചെയ്യുന്നത്  .അതിനായി മാതൃകാപരമായ സൃഷ്ട്യോന്മുഖ ഊര്ജങ്ങളെ ആണ് ഇനി പറയുവാൻ പോകുന്നത്.ജീവിതവിജയത്തിന്റെ താക്കോൽ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന അടുത്ത ശ്ലോകങ്ങളെ ലോകം ഏറ്റവും തെറ്റിദ്ധരിച്ച ദാരുണമായ അവസ്ഥ എത്ര നിർഭാഗ്യകരമാണെന്ന്  നമുക്ക് തുടർന്ന് അറിയാം.
ഇവിടെ സൃഷ്ടിയുടെ അഥവാ കർമ്മങ്ങളുടെ കാരണമായ ഊര്ജ രൂപങ്ങളെ വ്യക്തമായി വിശകലനം ചെയ്യാൻ പോവുകയാണ്.ഇവകളെ നന്നായി അറിഞ്ഞാൽ ഒരുവൻ തന്റെ കർമ്മത്തിൽ അതിനിപുണനും സമചിത്തനും, വിജയിയും,   കർമ്മയോഗത്തിലൂടെ ധ്യാനിക്കുന്നവനും, സർവോപരി പരമപദ പ്രാപ്തി നേടുന്നവനും  ആയിമാറും.ഇവകളെ വ്യക്തമാക്കുവാൻ ഭഗവദ്ഗീതയിൽ  ആമുഖമായി വ്യാസൻ വിശദമായി കർമ്മത്തിന്റെ ഗതിയുടെ പ്രാധാന്യത്തെ പ്രതിപാദിക്കുകയാണ് ആദ്യം ചെയ്യുന്നത്.
കര്‍മണോ ഹ്യപി ബോദ്ധവ്യം ബോദ്ധവ്യം ച വികര്‍മണഃ അകര്‍മണശ്ച ബോദ്ധവ്യം ഗഹനാ കര്‍മണോ ഗതിഃ       (17) 
ക‍ര്‍മ്മത്തിന്റെ സ്വരൂപം അറിയേണ്ടതുണ്ട്. വിക‍ര്‍മ്മത്തിന്റെ സ്വരൂപവും അകര്‍മത്തിന്റെ സ്വരൂപവും അറിയെണ്ടതുണ്ട്. എന്ത് കൊണ്ടെന്നാല്‍ ക‍ര്‍മ്മത്തിന്റെ ഗതി (പോക്ക്) അറിയാന്‍ വളരെ വിഷമമുള്ളതാണ്.
കര്‍മണ്യകര്‍മ യഃ പശ്യേദകര്‍മണി ച കര്‍മ യഃ സ ബുദ്ധിമാന്മനുഷ്യേഷു സ യുക്തഃ കൃത്സ്നകര്‍മകൃത്          (18)


ക‍ര്‍മ്മത്തില്‍ അക‍ര്‍മ്മവും അക‍ര്‍മ്മത്തില്‍ ക‍ര്‍മ്മവും യാതൊരുവ‍ന്‍ കാണുന്നുവോ അവനാണ് മനുഷ്യരില്‍ വച്ചു ബുദ്ധിമാ‍ന്‍. അവനാണ് യോഗിയും എല്ലാ ക‌ര്‍മ്മങ്ങളും അനുഷ്ഠിക്കുന്നവനും.


ത്യക്ത്വാ കര്‍മഫലാസംഗം നിത്യതൃപ്തോ നിരാശ്രയഃ കര്‍മണ്യഭിപ്രവൃത്തോഽപി നൈവ കിഞ്ചിത്കരോതി സഃ   (20) 

ക‍ര്‍മ്മഫലത്തിലുള്ള ആസക്തിവെടിഞ്ഞ് നിത്യതൃപ്തനായി ഒന്നിനെയും ആശ്രയിക്കാതിരിക്കുന്നവന്‍ ക‍ര്‍മ്മത്തി‍ല്‍ ഏ‍ര്‍പ്പെട്ടിരുന്നാലും അവന്‍ ഒന്നും ചെയ്യുന്നില്ലതന്നെ.


യദൃച്ഛാലാഭസന്തുഷ്ടോ ദ്വന്ദ്വാതീതോ വിമത്സരഃ സമഃ സിദ്ധാവസിദ്ധൌ ച കൃത്വാപി ന നിബധ്യതേ      (22)

യാദൃച്ഛയാ ലഭിക്കുന്നതുകൊണ്ട് സന്തുഷ്ടനും സുഖദുഃഖാദി ദ്വന്ദ്വങ്ങളെ അതിജീവിച്ചവനും നി‍‍‍‍ര്‍മ്മത്സരനും ജയപരാജയങ്ങളില്‍ സമചിത്തനും ആയവന്‍ കര്‍മ്മം ചെയ്താലും ബദ്ധനാകുന്നില്ല. 

ഗതസംഗസ്യ മുക്തസ്യ ജ്ഞാനാവസ്ഥിതചേതസഃ യജ്ഞായാചരതഃ കര്‍മ സമഗ്രം പ്രവിലീയതേ           (23) 



സംഗരഹിതനും മുക്തനും ജ്ഞാനനിഷ്ടനും യജ്ഞത്തിനായി ക‍ര്‍മ്മം അനുഷ്ഠിക്കുന്നവനുമായ അവന്റെ എല്ലാ ക‍ര്‍മ്മവും നശിച്ചു പോകുന്നു.
 

ശ്രേയാന്‍ സ്വധര്‍മോ വിഗുണഃ പരധര്‍മാത്സ്വനുഷ്ഠിതാത് സ്വധര്‍മേ നിധനം ശ്രേയഃ പരധര്‍മോ ഭയാവഹഃ       (35) 

വിധിപ്രകാരം അനുഷ്ഠിച്ച പരധ‍ര്‍മ്മത്തെക്കളും ഗുണഹീനമായ സ്വധ‍ര്‍മ്മമാണ് ശ്രേയസ്ക്കരം. സ്വധ‍ര്‍മ്മാനുഷ്ഠാനത്തി‍ല്‍ സംഭവിക്കുന്ന മരണവും ശ്രേയസ്ക്കരമാണ്. പരധ‍ര്‍മ്മം ഭയാവഹമാകുന്നു.


ഇതിനുശേഷം ആ ഊര്ജ രൂപങ്ങളെ ആഴത്തിൽ വ്യക്തമാകുവാൻ തുടങ്ങുന്നു.തുടരും --SREE.



Monday, March 28, 2016

പുരുഷസൂക്തം ജീവിതവിജയത്തിന്  -11

തസ്മാദശ്വാ അജായന്ത
യേകേ ചോഭയാദതഃ
ഗാവോ ജജ്ഞിരേ തസ്മാ
ത്തസ്മാജ്ജാതാ അജാവയഃ       10

തസ്മാത് -ആ യജ്ഞത്തിൽനിന്നു ,ആശ്വാഹ :-കുതിരകൾ ,അജായന്ത :-ഉണ്ടായി ,യേ -ഏത് ,കേ -എല്ലാം ,ഉഭയാദത:-രണ്ടുവശത്തും പല്ലുകളുള്ളവയുണ്ടോ ,ച -ഉണ്ടായി,ഹ -അങ്ങനെ ,തസ്മാത് -അതിൽനിന്ന് ,ഗാവ:-ഗോക്കൾ,ജന്ജിരെ -ജനിച്ചു ,തസ്മാത് -അതിൽനിന്നു ,ജാതാ:-ഉണ്ടായവയാണ് ,അജാവയ:-ആട്ടിൻ പറ്റങ്ങൾ .

ആ സർവഹുതമായ യജ്ഞത്തിൽനിന്ന് കുതിരകളും,രണ്ടുവശത്തും പല്ലുള്ളവയും ,ഗോക്കൾ ,ആട്ടിൻ പറ്റങ്ങൾ എന്നിവയെല്ലാം പ്രകടമായി.

കഴിഞ്ഞ ശ്ലോകത്തിൽ പ്രജാപതിയുടെ പ്രപഞ്ച യജ്ഞത്തെ നോക്കി പ്രവർത്തിക്കുന്ന ഒരു വേദ കർമ്മയജ്ഞ സാധകനു അയാൾ  പ്രവർത്തിക്കുമ്പോൾ ഉണ്ടായിവരുന്ന അറിവിനെ വ്യക്തമാക്കി .ഇവിടെ അതിലൂടെവരുന്ന കർമ്മ സിദ്ധിയെ വ്യക്തമാക്കിയിരിക്കുന്നു .ഇവിടെ ആ അറിവിനു  വീണ്ടും കർമ്മവുമായി യോഗംസംഭവിക്കുകയും കൂടുതൽ പൂർണ്ണതയുള്ളതും  വയ് വിധ്യമുള്ളതുമായ  സൃഷ്ടി സംഭവിക്കുകയും വളരുകയും ചെയ്യുന്നത് ഋഗ്വേദം കാണിച്ചു തരുന്നു.ഈ സൃഷ്ടികൾ കൂടുതൽ മനോഹരമായ സജീവതയുള്ളവയാണ് .കാരണം അവ സംഭവിച്ചത് പരമ പുരുഷന്റെ ആനന്ദപൂർണ്ണമായ  യജ്ഞ ഭാവേനയുള്ള, ഫലാപേക്ഷ   കൂടാതെയുള്ള,വർത്തമാനകാലത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള  നിരന്തര  കർമ്മത്തിലൂടെയാണ് .ഭാവിയിലെ മിഥ്യാ സങ്കല്പങ്ങൾ ഇല്ലാതെ സ്വന്തം കർമ്മത്തിലൂടെ  അവൻ നിരന്തരം ധ്യാനിച്ച് കൊണ്ടേയിരിക്കുന്നു .പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു.
കുതിരകൾ ഏറ്റവും ശക്തമായ സസ്യഭുക്കുകൾ ആണ്.അവ ആ യജ്ഞത്തിൽനിന്നും ഉണ്ടായി .അതുപോലെതന്നെ ഇരുവശത്തും ദ്രംഷ്ട്രങ്ങളുള്ള ക്രൂരരായ  മാംസഭുക്കുകളും ഉണ്ടായി .അതുപോലെ ശാന്ത പ്രകൃതികളായ  പശുക്കളും ആട്ടിൻ പറ്റങ്ങളും എല്ലാം ഉണ്ടായി.വിവിധങ്ങളായ ഈ സകല ജീവജാലങ്ങളും ഇത്തരത്തിൽ ഉണ്ടായി എന്ന് സാരം.
ഒരാളുടെ ജന്മം പൂർണ്ണമായി  എന്ന് കരുതി സംതൃപ്തിയോടെ അയാൾ  ശാന്തനാകുന്നത് തന്റെ ജീവിത സമയത്തെ ഇത്തരത്തിൽ പൂർണ്ണമായി യജ്ഞ ഭാവേന ഉപയോഗിക്കുമ്പോഴാണ്.അവിടെ മാത്രമേ ശാശ്വതമായ നീതിയും ക്ഷേമവും ഉണ്ടാവുകയുള്ളൂ.അവിടെമാത്രമേ ഒരുവന് പരമാത്മബോധത്തെ അറിയുവാനുള്ള സാഹചര്യം സ്രിഷ്ടിക്കപ്പെടുകയുള്ളൂ . അവിടെ മാത്രമേ ക്രൂരതയുംഅഹിംസയും  , രാജസികതയും  സാത്വികതയും  ,ശക്തിയും ദൗർബല്യവും എല്ലാം സമമായി "യോഗം" ചെയ്യുകയുള്ളൂ .അപ്പോഴേ ഒരുവൻ  യതാർതത്തിൽ ഗുണാതീതൻ ആവുകയുള്ളൂ.അപ്പോൾ മാത്രമേ ഒരുവൻ  സ്ഥിതപ്രജ്ഞൻ  ആവുകയുള്ളൂ. സാംഖ്യയോഗം മുഴുവൻ ഈ ശ്ലോകങ്ങളിൽ മറഞ്ഞിരിക്കുന്നു.
 
ശ്രീഭഗവാനുവാച
പ്രകാശം ച പ്രവൃത്തിം ച മോഹമേവ ച പാണ്ഡവ
ന ദ്വേഷ്ടി സമ്പ്രവൃത്താനി ന നിവൃത്താനി കാംക്ഷതി (22)
ഉദാസീനവദാസീനോ ഗുണൈര്‍യോ ന വിചാല്യതേ
ഗുണാ വര്‍ത്തന്ത ഇത്യേവം യോഽവതിഷ്ഠതി നേങ്ഗതേ       (23)
സമദുഃഖസുഖഃ സ്വസ്ഥഃ സമലോഷ്ടാശ്മകാഞ്ചനഃ
തുല്യപ്രിയാപ്രിയോ ധീരസ്തുല്യനിന്ദാത്മസംസ്തുതിഃ                     (24)
മാനാപമാനയോസ്തുല്യസ്തുല്യോ മിത്രാരിപക്ഷയോഃ
സര്‍വാരംഭപരിത്യാഗീ ഗുണാതീതഃ സ ഉച്യതേ                       (25)
 
ഭഗവാന്‍ പറഞ്ഞു: ആരാണോ സത്വഗുണകാര്യമായ പ്രകാശവും, രജോഗുണകാര്യമായ പ്രവൃത്തിയുംതമോഗുണകാര്യമായ മോഹവും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ അവയെ ദ്വേഷിക്കാതിരി ക്കുകയും, അവ പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ അവയെ കാംക്ഷിക്കാ തിരിക്കുകയും ചെയ്യുന്നത്; ആരാണോ ഉദാസീനനായിരിക്കുകയും, ഗുണങ്ങളാല്‍ വിചലിതനാകാതിരിക്കുകയും, ഗുണങ്ങള്‍ സ്വയം പ്രവര്‍ത്തിക്കുന്നുവെന്നറിഞ്ഞ് ഇളകാതിരിക്കുകയും ചെയ്യുന്നത്; ആരാണോ സുഖദുഃഖങ്ങളെയും, സ്വര്‍ണ്ണത്തിനെയും മണ്‍കട്ടയെയും, പ്രിയത്തെയും അപ്രിയത്തെയും, സ്തുതിയെയും നിന്ദയെയും തുല്യമായി കാണുകയും ചെയ്യുന്നത്; ആരാണോ മാനാപമാനങ്ങള്‍ ശത്രുമിത്രങ്ങള്‍ എന്നിവയെ തുല്യമായി കാണുകയും, എല്ലാ പ്രവൃത്തികളെയും ത്യജിക്ഷിക്കുകയും ചെയ്യുന്നത് അവന്‍ ത്രിഗുണാതീതന്‍ (മൂന്നു ഗുണങ്ങളെ അതിവര്‍ത്തിച്ചവന്‍) ആകുന്നു
നാന്യം ഗുണേഭ്യഃ കര്‍ത്താരം യദാ ദ്രഷ്ടാനുപശ്യതി
ഗുണേഭ്യശ്ച പരം വേത്തി മദ്ഭാവം സോഽധിഗച്ഛതി               (19)
 
എപ്പോള്‍ ദ്രഷ്ടാവ് ഗുണങ്ങളില്‍ നിന്നു ഭിന്നനായ ഒരു കര്‍ത്താവിനെ കാണാതിരിക്കുകയും ഗുണങ്ങള്‍ക്കതീതനായ ആത്മാവിനെ അറിയുകയും ചെയ്യുന്നുവോ അപ്പോള്‍ അവന്‍ എന്റെ ഭാവത്തെ (ബ്രഹ്മത്തെ) പ്രാപിക്കുന്നു
ഗുണാനേതാനതീത്യ ത്രീന്ദേഹീ ദേഹസമുദ്ഭവാന്‍
ജന്മമൃത്യുജരാദുഃഖൈര്‍വിമുക്തോഽമൃതമശ്നുതേ                 (20)
 
ശരീരോത്പത്തിയ്ക്കു കാരണമായ ഈ മൂന്നു ഗുണങ്ങളെ അതിവര്‍ത്തിച്ചിട്ട്, ജന്മം, മൃത്യു, ജരാ, ദുഃഖം എന്നിവയില്‍ നിന്നു മുക്തനായി ദേഹി അമൃതത്വത്തെ പ്രാപിക്കുന്നു. (bhagavad geetha).

മേൽ പറഞ്ഞ അവസ്ഥയിൽ മാത്രമേ ഒരുവൻ കർമ്മ ബന്ധങ്ങളില്ലാത്ത വിജയത്തെ അനുഭവിക്കുന്നുള്ളൂ .അപ്പോൾ മാത്രമേ അയാൾ ആത്മീയതും ഭൗതികതയും  സമം ചേർന്ന യഥാർത്ഥ  ആത്മീയതയുടെ സ്വാതന്ത്ര്യം ഭുജിക്കുന്ന മോക്ഷം എന്ന  പരമാനന്ദ അവസ്ഥയിൽ എത്തിചെരുകയുള്ളൂ .


യത്ര യോഗേശ്വരഃ കൃഷ്ണോ യത്ര പാര്‍ഥോ ധനുര്ധരഃ തത്ര ശ്രീര്വിജയോ ഭൂതിര്‍ധ്രുവാ നീതിര്‍മതിര്‍മമ “     (78)

എവിടെ യോഗേശ്വരനായ കൃഷ്ണനും വില്ലാളിയായ അര്‍ജുനനുമുണ്ടോ അവിടെ ഐശ്വര്യവും, വിജയവും, അഭിവൃദ്ധിയും, നീതിയും നിശ്ചയമായും ഉണ്ടായിരിക്കുമെന്നാണ് എന്റെ അഭിപ്രായം (bhagavad geetha).

തുടരും --SREE.





Wednesday, March 23, 2016

പുരുഷസൂക്തം ജീവിതവിജയത്തിന്  -10

തസ്മാദ്യജ്ഞാത് സർവഹുത
ഋചഃ സാമാനി ജജ്ഞിരേ
ഛന്ദാംസി ജജ്ഞിരേ തസ്മാ-
ദ്യജൂസ്തസ്മാദജായത       9

തസ്മാത് -ആ യജ്ഞത്തിൽനിന്നു  ,സർവ f ഹുത:-പൂർണ്ണതയാ ഹോമിക്കപെട്ട ,യജ്ഞാത് -യാജ്ഞത്തിൽനിന്ന് ,ഋ ച :-ഋഗ്വേദവും,സാമാനി -സാമവേദവും ,ജജ്ഞിരെ -ഉണ്ടായി ,തസ്മാത് -ആ യജ്ഞത്തിൽനിന്നു  ,ഛന്ദാംസി -അഥർവവേദം ,ജജ്ഞിരെ -ഉണ്ടായി ,യജു:-യജുർവേദം ,തസ്മാത് -ആ യജ്ഞത്തിൽനിന്നു  ,അജായത -ഉണ്ടായി.

പൂർണ്ണതയാ ഹോമിക്കപെട്ട ആ യജ്ഞത്തിൽനിന്നും ഋഗ്വേദവും സാമവേദവും പ്രകടമായി.ആ യജ്ഞത്ത്തിൽനിന്നും യജുർവേദവും  അഥർവ്വ വേദവും ഉണ്ടായി.

പൂർണ്ണമായ സമർപ്പണത്തോടെ ചെയ്യുന്ന ഏതു ജോലിയും ആ കർമ്മത്തിൽ 'കർമ്മ സിദ്ധിയെ നേടിത്തരുന്നു എന്ന് പറഞ്ഞുവല്ലോ.കർമ്മ സിദ്ധി ഉണ്ടാവുമ്പോൾ സ്വാഭാവികമായി വന്നുചേരുന്ന ഒന്നാണ് നാം പ്രവർത്തിക്കു ന്ന മേഖലയിലെ പ്രധാനപ്പെട്ട അറിവുകൾ .അനുഭവങ്ങൾ സ്വാഭാവികമായും അറിവിനെ സൃഷ്ടിക്കുന്നു.വേദം എന്ന വാക്കിന്റെ അർഥം "അറിവ്" എന്നാണ് .വേദങ്ങൾ വെറുംഅറിവല്ല.അത്  പുസ്തക "വിജ്ഞാന"മല്ല "ജ്ഞാന"മാണ്.അനുഭവത്തിലൂടെ, ഉപാസനയിലൂടെ, സാധനയിലൂടെ നേടുന്ന ബോധവര്ധനവിലൂടെ നേടുന്ന  ജ്ഞാനമാണ്.ഏതു മേഖലയിലും വിജയിച്ചവരെ നോക്കുക.അവർക്ക് അവരുടെ മേഖലയിൽ ഉയർന്ന ബോധനിലവാരവും ,അതിലൂടെ ഉണ്ടാവുന്ന പ്രായോഗികമായ അറിവും  ഏറെയാണെന്ന് കാണാം.
സ്വേ സ്വേ കര്‍മണ്യഭിരതഃ സംസിദ്ധിം ലഭതേ നരഃ സ്വകര്‍മനിരതഃ സിദ്ധിം യഥാ വിന്ദതി തച്ഛൃണു   (45)
 അവനവന്റെ കര്‍മ്മത്തില്‍ നിഷ്ഠയുള്ള മനുഷ്യന്‍ സിദ്ധിയെ പ്രാപിക്കുന്നു. സ്വകര്‍മ്മത്തില്‍ നിരതനായവന്‍ സിദ്ധിയെ 
പ്രാപിക്കുന്നതെങ്ങനെയെന്നു കേട്ടാലും. 
യതഃ പ്രവൃത്തിര്‍ഭൂതാനാം യേന സര്‍വ്വമിദം തതം സ്വകര്‍മണാ തമഭ്യര്‍ച്യ സിദ്ധിം വിന്ദതി മാനവഃ   (46) 

യാതൊന്നില്‍നിന്ന് സകലപ്രാണികളുടെയും പ്രവൃത്തിയുണ്ടാ കുന്നുവോ, യാതൊന്നിനാല്‍ ഈ വിശ്വമഖിലം വ്യാപ്തമായിരിക്കുന്നുവോ, ആ ഈശ്വരനെ അവനവന്റെ കര്‍മ്മം കൊണ്ട് ആരാധിച്ച് മനുഷ്യന്‍ സിദ്ധിയെ പ്രാപിക്കുന്നു.

മറ്റൊരു പ്രധാനകാര്യം യജ്ഞ ഭാവേനയുള്ള കർമ്മങ്ങൾ ശരിയായ ജ്ഞാനമാണ്(വേദജ്ഞാനം ) തരുന്നത്.കാരണം അത് സങ്കൽപ്പത്തിലുള്ള  വികസനത്തിനായി ഉള്ള എടുത്തുചാട്ടങ്ങൾ അല്ലതന്നെ.അവ ക്രമാനുഗതമായി നേടുന്ന ഉള്ളതുകൊണ്ടുള്ള വളർച്ചയാണ് .അതിനാൽ  ഒട്ടുംതന്നെ ആശങ്കയില്ലാത്ത പൂർണ്ണമായ  അറിവുകളാണ് ഈ രീതിയിൽ നിന്നും ലഭിക്കുക.സങ്കൽപ്പത്തിൽ നിന്നുള്ള ബാങ്ക് ലോൺ വികസനം പലപ്പോഴും പരാജയപ്പെടുന്നത് അതുകൊണ്ടാണ്. കാരണം ആ പരാജയപെട്ട പ്ലാനിങ്ങുകൾ തുടങ്ങിയത് ഭാവിയിലെ ലാഭത്തെ അടിസ്ഥാനമാക്കിയായിരുന്നു.എന്നാൽ യജ്ഞ കർമ്മം "ഫോക്കസ്ഡ് "ആയിരിക്കുന്നത് ഇപ്പോഴത്തെ അവസ്ഥയിൽനിന്നുള്ള സ്വാഭാവിക വളർച്ചയിലാണ് .അത് തുടങ്ങുന്നത് ഭാവിയിലെ ബൊധൊദയത്തിലല്ല ഇപ്പോഴത്തെ സാധനകളിലാണ് .

വിജ്ഞാനത്തിലൂടെ തുടങ്ങി ജ്ഞാനത്തിലേക്ക് നയിക്കപെടുന്ന ഒരു രീതി എല്ലാമേഖലയിലും നമുക്ക് കാണാം.ഒരു സ്റ്റീൽ  കമ്പനിയിലെ സാധാരണ ജോലിക്കാരനെ സോഫ്റ്റ്‌ വെയർ  സ്ഥാപനത്തിൽ നിയമിച്ചാൽ അയാൾക്ക്‌  പ്രവർത്തിക്കാൻ കഴിയില്ല.അതുപോലെ തിരിച്ചും .എന്നാൽ സ്റ്റീൽ കമ്പനിയിലെ മാനേജിംഗ് ഡയറ ക്ടറെ   സോഫ്റ്റ്‌ വെയർ  സ്ഥാപനത്തിൽ നിയമിച്ചാൽ അയാൾക്ക്‌ പ്രാഥമികമായ അറിവുകൊണ്ട്‌ മാത്രം ആ ജോലി ചെയ്യാൻ കഴിയുന്നു.അതായത് വിജ്ഞാനം ആവശ്യമായിരുന്ന ആദ്യത്തെ അവസ്ഥയിൽനിന്നും കമ്പനി നടത്താൻ വേണ്ട ജ്ഞാനം ആവശ്യമായ അവസ്ഥയിലേക്ക് മാറി.അതായത് തുടർച്ചയായ  കർമ്മ നിർവഹണ ത്തിലൂടെ ലഭിക്കുന്ന കർമ്മ സിദ്ധിയിലൂടെ ഉണ്ടാവുന്ന നേട്ടം ജ്ഞാന സിദ്ധിയാണ്.അതുംകൂടി നേടുന്ന മനുഷ്യൻ ആത്മീയതയിലോ ഭൗതികതയിലൊ  പിടിച്ചാൽ കിട്ടാത്ത ഉയരത്തിലേക്ക് കുതിക്കാൻ തുടങ്ങുന്നതായി കണ്ടുവരുന്നു.എല്ലാ വിധത്തിലുള്ള ആവശ്യമായ ജ്ഞാനവും ഈ യജ്ഞ കർമ്മ നിർവഹണത്തിലൂടെ സ്വാഭാവികമായി വന്നുചേരുന്നു.പ്രവർത്തിയാണ് ഇവിടെ ആവശ്യപ്പെടുന്നത്.ചിലരെ നാം കണ്ടിട്ടുണ്ടാവും.അവർ എപ്പോഴും പ്രവര്ത്തിക്കുന്നതിനായി ഉള്ള തയാറെടുപ്പിലായിരിക്കും .പ്രവർത്തിച്ചാൽ തെറ്റുമോ എന്ന ഭയമായിരിക്കും കാരണം.പക്ഷെ തെറ്റുകൾ സംഭവിക്കുമ്പോഴാണ് ശരി പഠിക്കുക.തെറ്റാതെ അക്ഷരമോ നൃത്തമോ പഠിക്കാത്ത ആരെങ്കിലും ഉണ്ടോ? തെറ്റായ ധ്യാനവും ഒരുവനെ ഈശ്വരനിലേക്കു എത്തിക്കുന്നു.അതിനാൽ തന്റെ തെറ്റുകളെ സ്നേഹിക്കുന്നവനുമാത്രമേ ,മറക്കാതിരിക്കുന്നവന് മാത്രമേ  പ്രപഞ്ചം വിജയത്തിന്റെ അമൃതം നുകരാൻ അവകാശം  നൽകുന്നുള്ളൂ .നാം ചെയ്ത കൊള്ളരുതായ്മകൾ മറക്കുവാനും അതിലൂടെ സ്വന്തം ഈഗോയെ ഉയർത്തി നിറുത്താനും ശീലിച്ചിരിക്കുന്നു.സ്വയം പറയുന്ന ഈ കള്ളങ്ങ ളാണ് നമ്മെ സത്യത്തിൽനിന്നും "അറിവിൽനിന്നും "മറയ്ക്കുന്നത്".അതുകൊണ്ടാണ് ഒട്ടുംതന്നെ കളങ്കമില്ലാതെ 'പൂര്ണ്ണമായും' സ്വയം കർമ്മത്തിൽ തന്റെ ഈഗോയെ ഹോമിക്കണമെന്നു പറയുന്നത്.


സര്‍വ്വാണീന്ദ്രിയകര്‍മാണി പ്രാണകര്‍മാണി ചാപരേ ആത്മസംയമയോഗാഗ്നൌ ജുഹ്വതി ജ്ഞാനദീപിതേ   (27) വേറെ ചിലര്‍ എല്ലാ ഇന്ദ്രിയകര്‍മങ്ങളെയും പ്രാണക‍ര്‍മ്മങ്ങളെയും ജ്ഞാനദീപിതമായ ആത്മസംയമയോഗാഗ്നിയില്‍ ഹോമിക്കുന്നു.Bhagavadgeetha.

അപ്രകാരം ചെയ്യുന്ന ഒരുവനുമാത്രമേ ഭയം എന്ന വികാരം ഉണ്ടാവാതെ ഇരിക്കു .അയാൾ  ഈശ്വരന്റെ മടിത്തട്ടിലാണ്.ഭയമില്ലാത്തവന്റെ കൂടയെ ശക്തി എന്നത് നിലനിൽക്കുകയുള്ളൂ . ഈശ്വരന്റെ ഒഴുക്കിനനുസരിച്ചു പ്രവർത്തിക്കുന്നതിനാൽ അയാളിലൂടെ ഈശ്വരൻ പ്രവർത്തിക്കുകയാണ്.ഈഗോ (അഹം ) ഒഴിവായ സ്ഥാനത്തേക്ക് ഈശ്വരൻ വന്നപ്പോൾ നമ്മുടെ കർമ്മങ്ങൾക്ക് നാം ഒരു കാരണം മാത്രമാകുന്നു.അറിയേണ്ടതിനെയെല്ലാം അറിയുന്നു.സകലവേദ സാരം സ്വയം അനുഭവിക്കുന്നു.ഈശ്വരന്റെ പരമമായ സ്ഥാനത്തെ പ്രാപിക്കുന്നു.
ഭൌതിക ജീവിത യുദ്ധ  വിജയത്തോടൊപ്പം ആത്മീയ  ജീവിത യുദ്ധ വിജയവും നേടുന്നു.

തസ്മാത്ത്വമുത്തിഷ്ഠ യശോ ലഭസ്വ
        ജിത്വാ ശത്രൂന്‍ ഭുങ്ക്ഷ്വ രാജ്യം സമൃദ്ധം
മയൈവൈതേ നിഹതാഃ പൂര്‍വ്വമേവ
        നിമിത്തമാത്രം ഭവ സവ്യസാചിന്‍  (33)
 
ഹേ അര്‍ജുനാ! നീ എഴുന്നേല്ക്കുക, യുദ്ധം ചെയ്തു വിജയവും കീര്‍ത്തിയും നേടുക. ശത്രുക്കളെ ജയിച്ച് സമൃദ്ധമായ രാജ്യം ഭരിച്ചു വാഴുക. ഇവരെല്ലാം മുമ്പു തന്നെ എന്നാല്‍ വധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നീ അതിന് ഒരു നിമിത്തം മാത്രമായാല്‍ മതി.
 
ദ്രോണം ച ഭീഷ്മം ച ജയദ്രഥം ച
        കര്‍ണം തഥാന്യാനപി യോധവീരാന്‍
മയാ ഹതാംസ്ത്വം ജഹി മാ വ്യഥിഷ്ഠാ
        യുധ്യസ്വ ജേതാസി രണേ സപത്നാന്‍  (34)
 
എന്നാല്‍ വധിക്കപ്പെട്ടവരായ ദ്രോണരെയും ഭീഷ്മരെയും ജയദ്രഥനെയും കര്‍ണനെയും മറ്റു യുദ്ധവീരന്മാരെയും നീ വധിച്ചാലും. നീ വ്യസനിക്കരുത്. യുദ്ധം ചെയ്യൂ, നീ യുദ്ധത്തില്‍ ശത്രുക്കളെ ജയിക്കും.



Sunday, March 13, 2016

പുരുഷസൂക്തം ജീവിതവിജയത്തിന്  -9

തസ്മാദ്യജ്ഞാത് സർവഹുതഃ
സംഭൃതം പൃഷദാജ്യം
പശൂന്താം ശ്ചക്രേ വായവ്യാ-
നാരണാൻ ഗ്രാമ്യാൻശ്ച യേ       8

തസ്മാദ് -ആ ,സർവ f ഹുത :- പൂർണ്ണ ഹോമം ചെയ്യപ്പെട്ട ,യജ്ഞാത് -യാജ്ഞത്തിൽനിന്നും ,പ്രുഷത് -തയ് രും ,ആജ്യം -നെയ്യും ,സംഭ്രുതം -തയാറായി ,താൻ -ആ ,പശൂൻ -പശുക്കളെയും ,ചക്രേ-സൃഷ്ടിച്ചു ,യേ -ഏതൊക്കെ ,വായവ്യാൻ -വായുവിൽ ഗമിക്കുന്നവകളെയും (പക്ഷികളെയും ),ആരണ്യാൻ -വന്യമൃഗങ്ങളെയും ,ഗ്രാമ്യാൻ -വളർത്തു  മൃഗങ്ങളെയും ,ച -അതുപോലെ (സൃഷ്ടിച്ചു ).
പൂർണ്ണമായി ഹോമിക്കപെട്ട ആ യജ്ഞത്തിൽ നിന്നും തയ് രും നെയ്യും തയാറായി .അതുപോലെ പശുക്കളെയും വായുവിലും കാട്ടിലും വീട്ടിലും വസിക്കുന്ന ജീവജാലങ്ങളെയും സൃഷ്ടിച്ചു.
സൃഷ്ടി നടക്കുന്ന ക്രമം കാരണം ഉണ്ടായ ശേഷം കാര്യം എന്ന നിലയിൽ ആണ്.

/////// പൂർണ്ണമായി ഹോമിക്കപെട്ട ആ യജ്ഞത്തിൽ നിന്നും/////
ഈ യജ്ഞത്തിൽ പങ്കെടുക്കുന്നവർ എല്ലാം, തന്നെ തന്നെ പൂർണ്ണമായി സമർപ്പിച്ചുകൊണ്ടാണ്  യജ്ഞം ചെയ്യുന്നത് .ശരീരവും മനസ്സും സ്വധർമ്മത്തിൽ ഒരുപോലെ പൂർണ്ണമായും മുഴുകുന്നു.മനസ്സ് രണ്ടായ  ചിന്തകളെ കൊണ്ടുവരുന്നില്ല.മനസ്സ് ഒഴിച്ച് ലോകത്തിലെല്ലാം പൂർണ്ണമാണ്.അതുകൊണ്ടാണ്  കർമ്മങ്ങൾ പൂർണ്ണമാകാൻ മനസ്സിന്റെ ആധിപത്യം  ഒഴിവാക്കണമെന്ന് പറയുന്നത്.
സാംഖ്യം വ്യക്തമായി ഈ സ്വാഭാവിക സൃഷ്ടി ക്രമത്തെ ഉപദേശിക്കുന്നു.സാംഖ്യമതപ്രകാരം ത്രിഗുണങ്ങൾ പുരുഷനിൽ പ്രവർത്തിച്ച് ഒരു മഹത് തത്വവും അതിൽ വീണ്ടും പ്രവർത്തിച്ച് രണ്ടായി പിരിഞ്ഞ്  അഹംകാരവും തുടർന്ന് മനസ്സും 5 കർമ്മെന്ദ്രിയങ്ങളും 5 ജ്ഞാനേന്ദ്രിയങ്ങളും അടുത്തഭാഗം പഞ്ച തന്മാത്രകളും പഞ്ച ഭൂതങ്ങളും അങ്ങനെ 24 തത്വങ്ങളിലൂടെ പ്രപഞ്ച സൃഷ്ടി അഭിവൃദ്ധി പ്രാപിക്കുന്നു എന്ന് പറയുന്നു.
അതായത് ഈശ്വരൻ എന്നൊരു ചിന്തിക്കുന്ന ആൾ ഇല്ലെന്നും ആരും അവിടെ ഒന്നും ചിന്തിച്ചു കൊണ്ടല്ല ഈ കർമ്മങ്ങൾ നടക്കുന്നതെന്നും  സാരം.
ഈശ്വരൻ ചിന്ത ഇല്ലാത്തവനാണ് .അതായത് അവനു പ്രവർത്തി മാത്രമേ ഉള്ളൂ .അതിനാൽ അവൻ ബ്രഹ്മാണ്ട ത്തെ ഇത്തരത്തിൽ അത്ഭുതകരമായി നിലനിർത്തുന്നു .
നാം ചിന്തിക്കുമ്പോൾ ഇന്ദ്രിയ സംവേദനങ്ങൾ അറിയാതെപോകുന്നു.ജീവിതത്തിലെ വർത്തമാന കാല സത്യമായ  അവസ്ഥ ക്കനുസരിച്ചു പ്രവർത്തിക്കാൻ കഴിയാതെ പോകുന്നു.ചിന്തിക്കാതെ പൂർണ്ണമായും ഇന്ദ്രിയങ്ങളിലൂടെ അനുഭവിക്കാൻ കഴിയുന്നതിനെയെല്ലാം നാം ചിന്തിച്ചു അൽപ്പാൽപ്പമായി അറിയുന്നു. ഒരു വാൾപയറ്റിനിടയിൽ ചിന്തിച്ചാൽ നമ്മുടെ തലപോകും .ചിന്തിക്കാൻ സമയവും “ബോധമില്ലായ്മയും” ആവശ്യമാണ്‌.അയതാർധ്യമായ ഭൂതഭാവിയുടെ സങ്കൽപ്പങ്ങൾ ആവശ്യമാണ്‌.എന്നാൽ ചിന്തിക്കാതെ ബോധപൂർവം പ്രവർത്തിക്കുന്നവൻ ധ്യാനത്തിലും ജീവിതത്തിലും വിജയം നേടുന്നു.ഇത് പറയുമ്പോൾ ചിലരെങ്കിലും ഇതിനെ വെറും “ചിന്തയില്ലായ്മ” ആയി തെറ്റിധരിചെക്കാം .എന്നാൽ അത് അങ്ങനെയല്ല.ചിന്തയില്ലെങ്കിലും ബോധം ഉയർന്നിരിക്കുന്ന അവസ്ഥയാണ് ഇത് എന്നതിനാൽ സ്വാഭാവികമായ ജീവിത വിജയമാണ് ഇവിടെ സംഭവിക്കുന്നത്‌. പൂർണ്ണതയോടെ വിശ്വം മുഴുവൻ സംഭവിക്കുന്ന പുരുഷ ന്റെ യജ്ഞ കർമ്മഗതിയിൽ  ഭാഗഭാക്കായിക്കൊണ്ട് നാം പൂർണ്ണതയോടെ ചെയ്യുന്ന കർമ്മത്തിൽ നിന്നുണ്ടാകുന്ന വിജയംതന്നെയാണ് അത്.

ഒരിക്കൽ പുരാതന സെൻ മാസ്റ്റർ റിന്സായി തന്റെ പ്രഭാഷണത്തിനിടയിൽ പറഞ്ഞു ,"ലോകത്തിലെല്ലാം പൂർണ്ണമാണ് ".അപ്പോൾ ഒരു കൂനൻ എഴുന്നേറ്റു ,"ഗുരോ ,അങ്ങനെയെങ്കിൽ  ഇത്രയും കൂനനായ എന്നെക്കുറിച്ചു എന്ത് പറയും.?"
റിന്സായി :-"ഇത്രയും പൂർണ്ണനായ ഒരു കൂനനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല."
ലോകത്തിൽ മനുഷ്യ മനസ്സ് ഒഴിച്ചു എല്ലാം പൂർണ്ണമാണ് .മനസ്സ് പക്ഷെ ശരിയും തെറ്റും പാപവും പുപുണ്യം  ശരിയും തെറ്റും എന്നൊക്കെ എല്ലാറ്റിനെയും വിഭജിക്കുന്നു.ഒരാൾ മനസ്സിലൂടെ കർമ്മങ്ങൾ ചെയ്യുമ്പോൾ സത്യത്തെ വിഭജിച്ചുകൊണ്ട് ചെയ്യുന്നു.ഇതേകാര്യം തന്നെ ശ്ലോകരൂപേണ നാം ജപിക്കാറും ഉണ്ടല്ലോ.

“    ഓം പൂർണ്ണമദ: പൂർണ്ണമിദം
പൂർണ്ണാത് പൂർണ്ണമുദച്യതേ
പൂർണ്ണസ്യ പൂർണ്ണമാദായ
പൂർണ്ണമേവാവശിഷ്യതേ.
ഓം ശാന്തി: ശാന്തി: ശാന്തി:   ”
//// പൂർണ്ണമായി ഹോമിക്കപെട്ട ആ യജ്ഞത്തിൽ നിന്നും തയ് രും നെയ്യും തയാറായി ./////
പൂർണ്ണമായി മുഴുകി നാം ചെയ്യുന്ന കർമ്മങ്ങൾ മൂലം കർമ്മ സിദ്ധി ഉണ്ടാകുമെന്ന് ഗീത പറയുന്നു.

അഫലാംക്ഷിഭിര്‍യജ്ഞോ വിധിദൃഷ്ടോ യ ഇജ്യതേ യഷ്ടവ്യമേവേതി മനഃ സമാധായ സ സാത്ത്വികഃ      (11)
ഫലാകാംക്ഷയില്ലാതെ, ശാസ്ത്രവിധിപ്രകാരം യജ്ഞം ചെയ്യപ്പെടേണ്ട താണ് എന്ന ഭാവത്തോടെ മനസ്സിനെ യജ്ഞത്തില്‍ സമാഹിതമാക്കി യജിക്കപ്പെടുന്ന ആ യജ്ഞം സാത്വികമാണ്.



കര്‍മണൈവ ഹി സംസിദ്ധിമാസ്ഥിതാ ജനകാദയഃ ലോകസംഗ്രഹമേവാപി സമ്പശ്യന്‍ കര്‍തുമര്‍ഹസി         (20)
മയി സര്‍വ്വാണി കര്‍മാണി സംന്യസ്യാധ്യാത്മചേതസാ നിരാശീര്‍നിര്‍മമോ ഭൂത്വാ യുധ്യസ്വ വിഗതജ്വരഃ           (30) 

സര്‍വക‍ര്‍മ്മങ്ങളും എന്നില്‍ സമര്‍പ്പിച്ചു ആധ്യാത്മിക ബുദ്ധിയോടെ നിഷ്കാമനും നി‍ര്‍മ്മമനുമായി ഭവിച്ചിട്ടു ദുഃഖം കളഞ്ഞു നീ യുദ്ധം ചെയ്യുക.  എന്തുകൊണ്ടെന്നാല്‍ ക‍‍‍ര്‍മ്മം കൊണ്ടുതന്നെയാണ് ജനകാദിക‍ള്‍ സിദ്ധിയെ പ്രാപിച്ചത്. ലോകസംരക്ഷണത്തെ ഓര്‍ത്തിട്ടായാലും നീ പ്രവര്‍ത്തിക്കേണ്ടതാണ്.
നൈവ കിഞ്ചിത്കരോമീതി യുക്തോ മന്യേത തത്ത്വവിത് പശ്യന്‍ ശൃണ്വന്‍ സ്പൃശഞ്ജിഘ്രന്നശ്നന്‍ ഗച്ഛന്‍സ്വപ‍ന്‍ ശ്വസന്‍   (8)

പ്രലപന്വിസൃജന്‍ ഗൃഹ്ണന്നുന്മിഷന്നിമിഷന്നപി ഇന്ദ്രിയാണീന്ദ്രിയാര്‍ഥേഷു വര്‍ത്തന്ത ഇതി ധാരയന്‍        (9)
യോഗയുക്തനായ തത്വജ്ഞ‍ന്‍ കാണുക, കേള്‍ക്കുക, സ്പര്‍ശിക്കുക, മണക്കുക, ഭക്ഷിക്കുക, നടക്കുക, ഉറങ്ങുക, ശ്വസിക്കുക, സംസാരിക്കുക, മലമൂത്രവിസ‍ര്‍ജനം ചെയ്യുക, എടുക്കുക, കണ്ണുതുറക്കുക, കണ്ണടയ്ക്കുക, ഇവയൊക്കെ ചെയ്താലും ഇന്ദ്രിയങ്ങള്‍ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നു എന്ന് അറിഞ്ഞുകൊണ്ടുതന്നെ താന്‍ ഒന്നും ചെയ്യുന്നില്ല എന്ന് കരുതുന്നു.


ബ്രഹ്മണ്യാധായ കര്‍മാണി സംഗം ത്യക്ത്വാ കരോതി യഃ ലിപ്യതേ ന സ പാപേന പദ്മപത്രമിവാമ്ഭസാ        (10)
 

യാതൊരുവന്‍ ആസക്തി കൈവിട്ടു ബ്രഹ്മത്തില്‍ സമര്‍പ്പിച്ച് ക‍ര്‍മ്മം അനുഷ്ഠിക്കുന്നുവോ അവന്‍ വെള്ളത്താ‍ല്‍ നനക്കാ‍ന്‍ പറ്റാത്ത താമരയിലയെ പോലെ പാപത്താല്‍ മലിനമാക്കപ്പെടുന്നില്ല.


കായേന മനസാ ബുദ്ധ്യാ കേവലൈരിന്ദ്രിയൈരപി യോഗിനഃ കര്‍മ കുര്‍വ്വന്തി സങ്ഗം ത്യക്ത്വാത്മശുദ്ധയേ     (11)
 

ശരീരംകൊണ്ടും മനസ്സുകൊണ്ടും ബുദ്ധികൊണ്ടും ഇന്ദ്രിയങ്ങള്‍ മാത്രം കൊണ്ടും ആത്മാശുദ്ധിക്ക് വേണ്ടി യോഗികള്‍ നിസ്സംഗരായി ക‍ര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നു.
 


ഇത്തരത്തിൽ പൂർണ്ണമായി സമർപ്പണത്തോടെ ഫലത്തിൽ ആസക്തിയില്ലാതെ സ്വകർമ്മത്തിൽ മാത്രം ശ്രദ്ധിച്ചു മുന്നോട്ടു പോകുന്നവർ കർമ്മ സിദ്ധിയെ പ്രാപിക്കുകയും വൻ വിജയം നേടുകയും ചെയ്യുന്നു.

കര്‍മണൈവ ഹി സംസിദ്ധിമാസ്ഥിതാ ജനകാദയഃ ലോകസംഗ്രഹമേവാപി സമ്പശ്യന്‍ കര്‍തുമര്‍ഹസി         (20)
മയി സര്‍വ്വാണി കര്‍മാണി സംന്യസ്യാധ്യാത്മചേതസാ നിരാശീര്‍നിര്‍മമോ ഭൂത്വാ യുധ്യസ്വ വിഗതജ്വരഃ           (30) 

സര്‍വക‍ര്‍മ്മങ്ങളും എന്നില്‍ സമര്‍പ്പിച്ചു ആധ്യാത്മിക ബുദ്ധിയോടെ നിഷ്കാമനും നി‍ര്‍മ്മമനുമായി ഭവിച്ചിട്ടു ദുഃഖം കളഞ്ഞു നീ യുദ്ധം ചെയ്യുക.  എന്തുകൊണ്ടെന്നാല്‍ ക‍‍‍ര്‍മ്മം കൊണ്ടുതന്നെയാണ് ജനകാദിക‍ള്‍ സിദ്ധിയെ പ്രാപിച്ചത്. ലോകസംരക്ഷണത്തെ ഓര്‍ത്തിട്ടായാലും നീ പ്രവര്‍ത്തിക്കേണ്ടതാണ്.

  യജ്ഞകർമ്മം  ചെയ്യുന്നയാളിന്റെ സൃഷ്ടികൾ പ്രകൃതി നിയമമായ തുടർച്ചയായി കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന ആ കർമ്മ സിദ്ധിയിലൂടെ ,നിപുണതയിലൂടെ കൂടുതൽ പരിപൂർണ്ണ  മാവുകയും കൂടുതൽ മെച്ചപെട്ട ഫലം ,വിജയം ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.അതാണ്‌ നാമിവിടെ കാണുന്ന തയ് രും നെയ്യും .
//// അതുപോലെ പശുക്കളെയും വായുവിലും കാട്ടിലും വീട്ടിലും വസിക്കുന്ന ജീവജാലങ്ങളെയും സൃഷ്ടിച്ചു.//////
അതുപോലെതന്നെ ദേവതകൾ  പൂർണ്ണ ഹുത യജ്ഞം ചെയ്തപ്പോൾ സൃഷ്ടി അത്ഭുതകരമാം വണ്ണം അഭിവൃദ്ധിയെ പ്രാപിച്ചു.കൂടുതൽ മെച്ചപെട്ട ജീവജാലങ്ങൾ ആയ പശുക്കളും വീട്ടു- നാട്ടു മൃഗങ്ങളും പക്ഷികളുമൊക്കെ ഉണ്ടായി.നമ്മുടെ ജീവിതത്തിലും ആവശ്യം ഇത്തരത്തിലുള്ള യജ്ഞ ഭാവേന യുള്ള പൂർണ്ണ സമർപ്പണത്തോടെ ഉള്ള കർമ്മങ്ങൾ ആണെന്ന് സാരം. അപ്പോൾ ഉത്തമ ഫലം  ഉണ്ടാവുകയും മേൽക്കു മേൽ കർമ്മവും ഫലവും പരസ്പര പൂരകങ്ങളായി പ്രവർത്തിച്ചു കൊണ്ട് അഭിവൃദ്ധിയെ ഉണ്ടാക്കുകയും ചെയ്യുന്നു എന്ന് സാരം.

യാതൊരു അസ്വസ്ഥതകളും ആശങ്കകളും ദുഖവും നിരാശയും  മനസ്സിനെ ബാധിക്കാതെ ആനന്ദത്തോടെ കർമ്മങ്ങൾ ചെയ്യുവാൻ ഈ പുരുഷ യജ്ഞത്തിന്റെ ഒരു ഭാഗമായി തന്റെ ജീവിതത്തെ കാണുന്ന ഒരുവന് സാധിക്കുന്നു.വിരാട് പുരുഷ ഉപാസകൻ പ്രപഞ്ചത്തിന്റെ കർമ്മയജ്ഞമാകുന്ന ഒഴുക്കിന്റെ തന്നെ ഭാഗമായി തന്നെ സ്വയം കാണുന്നു.അതിനാൽ കർമ്മ ഫലത്തിലോ ദുരഭിമാനത്തിലോ ആത്മബോധത്തിന്റെ ഒട്ടിച്ചേരൽ സംഭവിക്കുന്നില്ല.എന്റെ കർമ്മമെന്നൊ എന്റെ ഫലമെന്നോ എന്റെ ജീവിതമെന്നൊ ഉള്ള മമതാ ബന്ധങ്ങൾ അയാളെ ബാധിക്കുന്നില്ല.അതുകൊണ്ട്  തന്നെ അയാൾ സദാ ആനന്ദവാനായിരിക്കുന്നു.കാരണം  താൻ അനേക പ്രപഞ്ചൊർജ രൂപങ്ങളാകുന്ന സൃഷ്ടാവിൻറെ "ടീം വർക്കിലെ " ഊര്ജ സ്വലനായ ഒരു അംഗം മാത്ര മാണെന്ന് അയാൾക്കറിയാം ...
തുടരും --SREE.

Tuesday, March 8, 2016

പുരുഷസൂക്തം ജീവിതവിജയത്തിന്  -8

തം യജ്ഞം ബര്ഹിഷിപ്രൗക്ഷൻ
പുരുഷം ജാതമഗ്രതഃ
തേന ദേവാ അയജന്ത
സാധ്യാ ഋഷയശ്ച യേ       7

തം -ആ ,അഗ്രതം -ആദ്യമേ ,ജാതം -ഉണ്ടായ ,യജ്ഞം -യജ്ഞമാകുന്ന ,പുരുഷം -പുരുഷനെ ,ബർഹിഷി -ദർഭയാൽ ,പ്രൗക്ഷൻ -പ്രോക്ഷിച്ചു ,തേന -അതുകൊണ്ട് ,ദേവ:-ദേവതകൾ ,അയജന്ത-യജ്ഞം ചെയ്തു ,യേ -ആര് ,സാധ്യാ :-സാധ്യന്മാരും ,ഋഷയ :-ഋഷികളും,ച -അപ്രകാരം യജ്ഞം ചെയ്തു.

ആദിയിൽ പ്രകടമായ വിരാട്ട് പുരുഷനാകുന്ന ആ യജ്ഞത്തെ ആ ദേവതകൾ ദർഭയാൽ പ്രോക്ഷിച്ചു .അതുകൊണ്ട് ദേവതകളും സാധ്യന്മാരും ഋഷികളും യജ്ഞം ചെയ്തു.
ദേവതകളാകുന്ന ഊര്ജങ്ങൾ  വീണ്ടും പരമാത്മബോധമാകുന്ന പുരുഷനെ ഹവിസ്സാക്കി യജ്ഞം ചെയ്തുകൊണ്ടേയിരുന്നു.ഋതുക്കളെ ഉപയോഗിച്ചു പുരുഷൻ  എന്ന പരമാത്മ ബോധത്തെയും ഭാഗഭാക്കാക്കി അവർ ചെയ്ത ആ യജ്ഞത്തിൽ നിന്നും  മഴ ഉണ്ടായി.ആ മഴയാൽ  വീണ്ടും പുരുഷനെ ചേർത്ത് സൃഷ്ടി കർമ്മം തുടർന്നപ്പോൾ ഈ സകല ജീവജാലങ്ങളും  സ്രിഷ്ടിക്കപെട്ടു .
യജ്ഞാവസാനമുള്ള ദർഭകൊണ്ടുളള  പ്രോക്ഷണം  ദേവതകളുടെ "ഋതു യജ്ഞത്തിന്റെ" ഫലമായി ഉണ്ടായ മഴയെ കുറിക്കുന്നു. അതിൽനിന്നും ആണ് വിജയിച്ചവരായ സാധ്യന്മാർക്കും ഋഷിമാർക്കും ഈ യജ്ഞരൂപേണ യുള്ള കർമ്മത്തിന്റെ ആശയവും അസംസ്കൃത വസ്തുക്കളും  ലഭിച്ചത് എന്നും പറയുന്നു.ലോകത്ത് എല്ലായ്പ്പോഴും ഇത്തരത്തിലുള്ള ഊര്ജങ്ങളുടെ കൂടിച്ചേരൽ അല്ലെങ്കിൽ വിഘടനം മൂലമുള്ള രൂപഭേദം മാത്രമേ ഉണ്ടാവുന്നുള്ളൂ .ആർക്കും പൂര്ണമായും പുതിയ ഒരു വസ്തു സൃഷ്ടിക്കുക സാധ്യമല്ലതന്നെ.അതുകൊണ്ടുതന്നെ അതിന്റെ മിടുക്കും പരമാത്മ ബൊധമാകുന്ന ഊര്ജത്തിന്റെ ഈ സ്വഭാവത്തിനാണ് ലഭിക്കുന്നത്.എല്ലാ പ്രവർ ത്തിയുടെയും ക്രെഡിറ്റ് പരമ പുരുഷന് ഉള്ളതാണ് .ഇതറിയുന്നവന്റെ കർമ്മങ്ങൾ അംഗീകാരം നേടാൻ വേണ്ടി ,മാനം നിലനിർത്താൻ വേണ്ടി  വിജയിക്കാനുള്ള  മനസ്സിന്റെ ഫലാപെക്ഷയെ ഇല്ലാതാക്കുന്നു.അതവനെ മന:സംഘർഷം ഇല്ലാതെ തുടർച്ചയായി കര്മ്മം ചെയ്യാനും അഭിവൃദ്ധിയും അയ്ശ്വര്യവും നേടാനും സഹായിക്കുന്നു.
ഗീതയിലും  ഈ യജ്ഞകർമ്മ  മാഹാത്മ്യത്തെ കുറിച്ച് പറയാൻ മഴയെ ഉപയോഗിക്കുന്നത് കാണുക .
 അന്നാദ്ഭവന്തി ഭൂതാനി പര്‍ജന്യാദന്നസംഭവഃ യജ്ഞാദ്ഭവതി പര്‍ജന്യോ യജ്ഞഃ കര്‍മസമുദ്ഭവഃ        (14)
അന്നത്തില്‍നിന്നു ഭൂതങ്ങള്‍ ഉണ്ടാകുന്നു. മഴയില്‍നിന്നു അന്നവും ഉദ്ഭവിക്കുന്നു. യജ്ഞത്തില്‍ നിന്നു മഴയുണ്ടാകുന്നു. യജ്ഞം ക‍‍‍ര്‍മ്മത്തില്‍നിന്നുണ്ടാകുന്നു.

അതായത് അന്നത്തിൽനിന്നും ജീവജാലങ്ങൾ ഉണ്ടാവുന്നു .അന്നമോ മഴയിൽനിന്നും ഉണ്ടാവുന്നു.മഴയാകട്ടെ പ്രകൃതിയുടെ ലാഭ നഷ്ടങ്ങൾ നോക്കാതെയുള്ള വിഹിത കർമ്മങ്ങളുടെ അഥവാ സ്വധർമ്മത്തിന്റെ നിർവഹണ ത്തിലൂടെ സംഭവിക്കുന്നു(യജ്ഞത്തിലൂടെ ).പ്രമുഖ സാമ്പത്തിക വിദഗ്ധൻ റോബർട്ട് കിയോസാക്കി പറയുന്നു ,"നിങ്ങൾ നല്ല ഒരു നൽകുന്നവൻ (GIVER ) ആവുക .നിങ്ങൾ ഏറ്റവും നേടുന്ന വിജയിയാകും."കാരണം ലോകത്ത് വിജയിക്കുന്നവർ ഏറ്റവും നല്ല സൌകര്യങ്ങളും സേവനങ്ങളും സാധനങ്ങളും നന്നായി നൽകുന്നവരാണ് .അവർക്കെ നല്ല ഒരു സുഹൃദ് വലയത്തിനു ഉടമകൾ ആകുവാൻ സാധിക്കു ,മികച്ച ഇടപാടുകാരെയും ഉപഭോക്താക്കളെയും  ലഭിക്കു .നല്ല അവസരങ്ങൾ വേഗത്തിൽ ആദ്യം അവർ അറിയുന്നു.സമയത്ത് പ്രവര്ത്തിച്ചു വിജയം നേടുന്നു.അതിനായി നൽകുന്ന അവരെ  സഹായിക്കാൻ നിരവധിപേർ കൂടെ വരുന്നു.ആത്മീയതയിലും എല്ലാം ഇങ്ങനെതന്നെയാണ് കാര്യങ്ങൾ .
എപ്രകാരം കർമ്മത്തെ  ചെയ്യണമെന്നു നോക്കുമ്പോൾ പ്രപഞ്ചത്തിന്റെ സ്രിഷ്ടികർമ്മത്ത്തിന്റെ ഈ സ്വഭാവമാണ് ഗീതയിൽ  പറയുന്നതെന്ന് കാണാം

അധിഷ്ഠാനം തഥാ കര്‍ത്താ കരണം ച പൃഥഗ്വിധം വിവിധാശ്ച പൃഥക്ചേഷ്ടാ ദൈവം ചൈവാത്ര പഞ്ചമം     (14)
അധിഷ്ഠാനമായ ശരീരം, കര്‍ത്താവ്, വിവിധ കരണങ്ങള്‍ (ഇന്ദ്രിയങ്ങള്‍), വിവിധ ചേഷ്ടകള്‍, ദൈവം (വിധി അഥവാ പ്രാരബ്ധകര്‍മ്മം) എന്നിവയാണ് ഈ അഞ്ചു ഘടകങ്ങള്‍.


ശരീരവാങ്മനോഭിര്യത്കര്‍മ പ്രാരഭതേ നരഃ ന്യായ്യം വാ വിപരീതം വാ പഞ്ചൈതേ തസ്യ ഹേതവഃ   (15)
ശരീരം, മനസ്സ്, വാക്ക് എന്നിവയാല്‍ മനുഷ്യന്‍ ചെയ്യുന്ന ശരിയോ തെറ്റോ ആയ എല്ലാ കര്‍മ്മങ്ങളുടെയും കാരണങ്ങള്‍ ഇവയഞ്ചുമാകുന്നു.
തത്രൈവം സതി കര്‍ത്താരമാത്മാനം കേവലം തു യഃ പശ്യത്യകൃതബുദ്ധിത്വാന്ന സ പശ്യതി ദുര്‍മതിഃ        (16) 


അങ്ങനെയിരിക്കെ, കേവലനായ ആത്മാവിനെ കര്‍ത്താവായി കാണുന്ന അവിവേകിയായ ദുര്‍മതി യാഥാര്‍ഥ്യം അറിയുന്നില്ല.
യസ്യ നാഹംകൃതോ ഭാവോ ബുദ്ധിര്യസ്യ ന ലിപ്യതേ ഹത്വാഽപി സ ഇമാംല്ലോകാന്ന ഹന്തി ന നിബധ്യതേ (17) 


കര്‍തൃത്വഭാവമില്ലാത്തവനും, ശുഭാശുഭങ്ങളായ യാതൊന്നിലും ആസക്തമല്ലാത്ത ബുദ്ധിയുള്ളവനുമായ ഒരുവന്‍ (യുദ്ധം ചെയ്യാനായി വന്നു ചേര്‍ന്ന) ഈ ജനങ്ങളെയെല്ലാം കൊന്നാലും കൊല്ലുന്നില്ല. അവനെ ആ കര്‍മ്മം ബന്ധിക്കുന്നുമില്ല.

നൈവ കിഞ്ചിത്കരോമീതി യുക്തോ മന്യേത തത്ത്വവിത് പശ്യന്‍ ശൃണ്വന്‍ സ്പൃശഞ്ജിഘ്രന്നശ്നന്‍ ഗച്ഛന്‍സ്വപ‍ന്‍ ശ്വസന്‍   (8)
പ്രലപന്വിസൃജന്‍ ഗൃഹ്ണന്നുന്മിഷന്നിമിഷന്നപി ഇന്ദ്രിയാണീന്ദ്രിയാര്‍ഥേഷു വര്‍ത്തന്ത ഇതി ധാരയന്‍        (9)
യോഗയുക്തനായ തത്വജ്ഞ‍ന്‍ കാണുക, കേള്‍ക്കുക, സ്പര്‍ശിക്കുക, മണക്കുക, ഭക്ഷിക്കുക, നടക്കുക, ഉറങ്ങുക, ശ്വസിക്കുക, സംസാരിക്കുക, മലമൂത്രവിസ‍ര്‍ജനം ചെയ്യുക, എടുക്കുക, കണ്ണുതുറക്കുക, കണ്ണടയ്ക്കുക, ഇവയൊക്കെ ചെയ്താലും ഇന്ദ്രിയങ്ങള്‍ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നു എന്ന് അറിഞ്ഞുകൊണ്ടുതന്നെ താന്‍ ഒന്നും ചെയ്യുന്നില്ല എന്ന് കരുതുന്നു. 


ബ്രഹ്മണ്യാധായ കര്‍മാണി സംഗം ത്യക്ത്വാ കരോതി യഃ ലിപ്യതേ ന സ പാപേന പദ്മപത്രമിവാമ്ഭസാ        (10)
 

യാതൊരുവന്‍ ആസക്തി കൈവിട്ടു ബ്രഹ്മത്തില്‍ സമര്‍പ്പിച്ച് ക‍ര്‍മ്മം അനുഷ്ഠിക്കുന്നുവോ അവന്‍ വെള്ളത്താ‍ല്‍ നനക്കാ‍ന്‍ പറ്റാത്ത താമരയിലയെ പോലെ പാപത്താല്‍ മലിനമാക്കപ്പെടുന്നില്ല.


കായേന മനസാ ബുദ്ധ്യാ കേവലൈരിന്ദ്രിയൈരപി യോഗിനഃ കര്‍മ കുര്‍വ്വന്തി സങ്ഗം ത്യക്ത്വാത്മശുദ്ധയേ     (11)
 

ശരീരംകൊണ്ടും മനസ്സുകൊണ്ടും ബുദ്ധികൊണ്ടും ഇന്ദ്രിയങ്ങള്‍ മാത്രം കൊണ്ടും ആത്മാശുദ്ധിക്ക് വേണ്ടി യോഗികള്‍ നിസ്സംഗരായി ക‍ര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നു.
 


വിജയിക്കുവാൻ ആഗ്രഹമുള്ള മനുഷ്യൻ മാതൃകകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.ആ മാതൃകകൾ അവന്  ശരിയായ പാതക്ക്  വഴികാട്ടിയായി തീരുന്നു.
മാതൃക നമ്മുടെ കർമ്മയോഗത്തെ വേഗത്തിൽ നേടിത്തരുന്നു.വിജയിച്ചവരുടെ മാതൃക ആത്മീയ ഭൗതിക മാർഗങ്ങളിൽ ഒരുപോലെ വേഗത കൂട്ടി നൽകുന്നു .ക്രിക്കറ്റിൽ വിജയിക്കാനായി പലരും സച്ചിൻ റെണ്ടുൽക്കറെ മാതൃകയാക്കുന്നു.അതവർക്ക് വലിയ ഊര്ജം നൽകി കൃത്യമായി വഴികാട്ടി സഹായിക്കുന്നു.അതുപോലെ ആത്മീയർ മാതൃകയാക്കേണ്ടത്  ശങ്കരാചാര്യരെയും ബുദ്ധനെയും രമണ മഹർഷിയെയും ഒക്കെയാണല്ലോ.
ഇല്ലെങ്കിൽ ശ്രദ്ധ ഉത്തമരിൽ നിന്ന് മാറുകയും മാതൃകകൾ വിഷയകരമായ വികലരൂപങ്ങളിൽ  ഉറക്കുകയും വഴിതെറ്റു കയും ചെയുന്നു.ഈ ശ്രദ്ധയുടെ പ്രാധാന്യം ഗീതയിൽ  നോക്കാം.
ശ്രീഭഗവാനുവാച ത്രിവിധാ ഭവതി ശ്രദ്ധാ ദേഹിനാം സാ സ്വഭാവജാ സാത്ത്വികീ രാജസീ ചൈവ താമസീ ചേതി താം ശൃണു   (2)


 ഭഗവാന്‍ പറഞ്ഞു: മനുഷ്യരുടെ സ്വഭാവത്തില്‍ നിന്നുദ്ഭവിക്കുന്ന ശ്രദ്ധ സാത്വികം, രാജസികം, താകസികം എന്നിങ്ങനെ മൂന്നു വിധത്തിലാണ്.  

സത്ത്വാനുരൂപാ സര്‍വ്വസ്യ ശ്രദ്ധാ ഭവതി ഭാരത ശ്രദ്ധാമയോഽയം പുരുഷോ യോ യച്ഛ്രദ്ധഃ സ ഏവ സഃ   (3)


ഹേ ഭാരത, എല്ലാവരുടെയും ശ്രദ്ധ അവരവരുടെ ശ്രദ്ധയെ ആശ്രയിച്ചിരിക്കുന്നു. ഈ മനുഷ്യന്‍ ശ്രദ്ധാമയനാണ്. ഒരുവന്റെ ശ്രദ്ധ ഏതാണോ അവന്‍ ആ തരത്തിലുള്ളവനായിരിക്കും. 
യജന്തേ സാത്ത്വികാ ദേവാന്‍ യക്ഷരക്ഷാംസി രാജസാഃ പ്രേതാന്‍ ഭൂതഗണാംശ്ചാന്യേ യജന്തേ താമസാ ജനാഃ    (4)
സാത്വികന്മാര്‍ ദേവന്മാരെയും, രാജസന്മാര്‍ യക്ഷരാക്ഷസന്മാരെയും, മറ്റുള്ള താമസികരായ മനുഷ്യര്‍ പ്രേതങ്ങളെയും, ഭൂതഗണങ്ങളെയും യജിക്കുന്നു. 

യാന്തി ദേവവ്രതാ ദേവാന്‍ പിതൃ‍ന്‍ യാന്തി പിതൃവ്രതാഃ
ഭൂതാനി യാന്തി ഭൂതേജ്യാ യാന്തി മദ്യാജിനോഽപി മാം (25)
 

ദേവന്മാരെ ആരാധിക്കുന്നവര്‍ ദേവന്മാരെയും പിതൃക്കളെ പൂജിക്കുന്നവര്‍ പിതൃക്കളെയും, ഭൂതഗണങ്ങളെയും മറ്റും ആരാധിക്കുന്നവര്‍ ഭൂതഗണങ്ങളെയും, എന്നെ ആരാധിക്കുന്നവര്‍ എന്നെയും പ്രാപിക്കുന്നു.
നാം  പ്രപഞ്ച ഗതിയെ  മാതൃക യാക്കി കർമ്മം തുടരേണ്ടതാണ് .അപ്പോൾ ആ കർമ്മങ്ങളിലൂടെ  നാം പ്രപഞ്ചത്തിലെ ഊർജങ്ങളുടെ   ഗതിവിഗതികളെ കുറിച്ചു ബോധവാനാവുകയും അതിലൂടെ  തന്റെ കർമ്മങ്ങളിൽ ഗുണകരമായ മാറ്റങ്ങൾ വരുത്തി ഫലങ്ങളെ ശ്രേയസ്കരമാക്കി തീർക്കുവാൻ കഴിയുകയും ചെയ്യുന്നു .അതോടൊപ്പം മാതൃകകൾ ആയി മഹാന്മാരെ തെരഞ്ഞെടുക്കുമ്പോൾ പ്രപഞ്ച കർത്താക്കളെ പോലെ വികാര ലോകത്തെ അതിജീവിച്ചവർ ആയിരിക്കണം എന്നും സൂചനവരുന്നു.പുറത്ത് കിടന്നു കളിക്കുന്ന സ്വന്തം  പ്രജ്ഞ, ആഴത്തിലുള്ള ഉറക്കത്തിന്റെ സ്ഥാനമായ പ്രാജ്ഞനിൽ  സ്ഥിതമായ അഥവാ സ്ഥിതപ്രജ്ഞന്മാരായ  ആളുകളാണ് ഇവർ.അല്ലെങ്കിൽ അവ വികാര രഹിതരായ പ്രപഞ്ച നിയമങ്ങൾ, അവയിൽനിന്നുണ്ടായ ശരിയായ ശാസ്ത്രങ്ങൾ ഒക്കെയാകാം.
ഗീതയിൽ  ഇതുതന്നെ വ്യക്തമാക്കുന്നു.

തസ്മാച്ഛാസ്ത്രം പ്രമാണം തേ കാര്യാകാര്യവ്യവസ്ഥിതൌജ്ഞാത്വാ ശാസ്ത്രവിധാനോക്തം കര്‍മ കര്‍തുമിഹാര്‍ഹസി    (24)

അതുകൊണ്ട്, എന്തു ചെയ്യണം എന്തു ചെയ്യരുത് എന്നറിയുന്നതിന് നിനക്ക് യഥാർത്ഥ ശാസ്ത്രം പ്രമാണമായിരിക്കട്ടെ. നീ ശാസ്ത്രവിധികളെ അറിഞ്ഞ് അതനുസരിച്ച് കര്‍മ്മം ചെയ്യേണ്ടതാണ്.  
തുടരും --SREE.

Read more on
http://viratpurushan.blogspot.in/   http://sreedharannamboothiri.blogspot.in/   Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/ 
 

Wednesday, March 2, 2016

പുരുഷസൂക്തം ജീവിതവിജയത്തിന്  -7

യത്പുരുഷേണ ഹവിഷാ
ദേവാ യജ്ഞമതന്വത
വസന്തോ അസ്യാസീദാജ്യം
ഗ്രീഷ്മ ഇധ്മഃ ശരദ്ധവിഃ       6

യത് =ഏത് ,പുരുഷേണ =പുരുഷനാകുന്ന  ,ഹവിഷാ =ഹവിസുകൊണ്ട്,ദേവാ ;=ദേവതകൾ ,യജ്ഞം =വിരാട്ട്  യജ്ഞം ,അതന്വത =വ്യപിപ്പിച്ചുവോ,അസ്യ =ഇതിന്റെ ,ആജ്യം =നെയ്യ് ,വസന്ത :=വസന്തം ,ആസീത് :=ആയിരുന്നു .ഇധ്മ = യജ്ഞ  സമിത്ത് (വിറക് ),ഗ്രീഷ്മ :=ഗ്രീഷ്മ ഋതുവും ,ഹവി :=ഹവിസ്സ് ,ശരത്ത് =ശരത്ത് ഋതുവും (ആയിരുന്നു ).
പുരുഷനാകുന്ന വിരാട് ഹവിസ്സുകൊണ്ട് ദേവതകൾ വിരാട് യജ്ഞം നടത്തിയപ്പോൾ ഈ യജ്ഞത്തിനു നെയ്യ് വസന്തവും ,ഹവിസ്സ് ശരത്തും സമിത്ത് ഗ്രീഷ്മവും ആയിത്തീർന്നു .

ഋഗ്വേദത്തിൽ  സ്തുതിക്കപ്പെട്ടിരിക്കുന്ന വരുണൻ , അഗ്നി, ഇന്ദ്രൻ, മിത്രൻ , മരുത്തുക്കൾ  മുതലായി മുപ്പത്തിമൂന്നു ദേവതകളെയാണ്‌ .ഇതൊക്കെയും പലവിധത്തിലുള്ള പ്രാപഞ്ചിക ശക്തികളാണ്.ഈ പ്രാപഞ്ചിക ശക്തികളുടെ സൂക്ഷ്മ തന്മാത്രകൾ പരസ്പരം യജ്ഞം  ചെയ്ത് ഋതുക്കൾ ഉണ്ടായി.ദേവതകൾ ആ ഋതുക്കളിൽ   വീണ്ടും സംഗയജ്ഞം  ചെയ്തപ്പോൾ സൃഷ്ടി പിന്നെയും വികസിക്കുന്നു. ഈ വരികൾ കർമ്മയോഗ ധ്യാനത്തിന്റെ ആഴത്തിലുള്ള രഹസ്യങ്ങളിലേക്ക് വെളിച്ചം വീശി തുടങ്ങുന്നു.
ഈ യജ്ഞത്തിന്റെ പ്രത്യേകത തങ്ങളുടെ മുന്നിൽ വന്നുചേർന്ന സാഹചര്യത്തെ ഹോതാക്കളായ  ശക്തികൾ  നന്നായി ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നത്.തങ്ങളുടെ മായാ  സങ്കൽപ്പത്തിലുള്ള കാര്യങ്ങൾ നടത്തുവാൻ സങ്കൽപ്പത്തിലുള്ള കുറെ അനുകൂലമായ സാഹചര്യങ്ങൾ ഇണക്കിയെടുക്കുവനായി പദ്ധതികൾ മെനഞ്ഞുകൊണ്ട്‌ ഇരിക്കുകയല്ല .അവർ ശ്രേയസ്കരമായ അഥവാ വളർച്ചക്ക് ഉതകുന്ന രീതിയിൽ മറ്റൊന്നും ചിന്തിച്ചു കൊണ്ടിരിക്കാതെ ,ഫലാപേക്ഷ കൂടാതെ ,പ്രായോഗികമായി, തുടർച്ചയായി തങ്ങളുടെ കർമ്മം  ചെയ്തുകൊണ്ടേ യിരിക്കുന്നു.കാരണം അവർ തൊട്ടു മുന്നിൽ കാണാൻ അഥവാ അനുഭവിക്കാൻ കഴിയുന്ന സാമഗ്രികൾ ആണ് യജ്ഞത്തിനായി തെരഞ്ഞെടുക്കുന്നത്.ഇപ്പോൾ എന്ത് ചെയ്യാൻ കഴിയും എന്ന് മാത്രമാണ് അവർ ശ്രദ്ധിക്കുന്നത്.ഒരു കർമ്മം കഴിഞ്ഞ ഉടനെ തന്നെ  ഹോമിക്കനായി ദേവതകൾ വീണ്ടും തങ്ങൾക്കറിയാവുന്ന പുരുഷനെ അഗ്നികുണ്ടമാക്കിക്കൊണ്ട് അതിൽ മുന്നിൽ കിട്ടിയ വസന്തത്തെ നെയ്യെന്ന നിലയിലും ശരത്തിനെ ഹവിസ്സാക്കിയും  ഗ്രീഷ്മത്തിനെ വിറകാക്കിയും ഹോമം നടത്തി.അഥവാ പലതായി വളർന്നുകൊണ്ടിരിക്കുന്ന തങ്ങളുടെ സൃഷ്ടി കർമ്മ വികാസം  തുടർന്നു.വിഹിതകർമ്മം എന്താണ്? സാഹചര്യം നമ്മുടെ മുന്നിൽ കൊണ്ടുവന്നിട്ടുള്ള തൊട്ട് അടുത്ത ശ്രേയസ്കരമായ  കർമ്മം  ആണ് അത്  എന്ന് ഗീത പറയുന്നത് വേദങ്ങളിൽ പറയുന്ന ഈ യജ്ഞ സങ്കൽപ്പത്തെ  അടിസ്ഥാനമാക്കിയാണ്.എന്നാൽ ബോധപൂർവം ,ഒരു കർമ്മ ബന്ധങ്ങളുമില്ലാതെ കറങ്ങിക്കൊണ്ടിരിക്കുന്ന ഈ ഭൂമി , എന്നും ഇങ്ങനെ കറങ്ങാൻ കഴിയുമോ ?അതുശരിയോ തെറ്റോ ? വിജയിക്കുമോ പരാജയപ്പെടുമോ? എന്നൊക്കെ നമ്മേപോലെ ചിന്തിച്ച് ഒരു നിമിഷം നിന്നാൽ ഉടൻതന്നെ ഈ പരാജയങ്ങളെല്ലാം തുടർച്ചയായി സംഭവിക്കുന്നു . ഫലത്തെ കുറിച്ചു ള്ള അമിത ചിന്ത മനസ്സിന്റെ വർധനവിലൂടെ  പ്രവർത്തിയെ സാരമായി ബാധിക്കുന്നു.

യജ്ഞാര്‍ഥാത്കര്‍മണോഽന്യത്ര ലോകോഽയം കര്‍മബന്ധനഃ തദര്‍ഥം കര്‍മ കൌന്തേയ മുക്തസംഗഃ സമാചര             (9)
അര്‍ജുനാ, യജ്ഞത്തിനുള്ള ക‍‍‍ര്‍മ്മം ഒഴിച്ച് മറ്റു ക‍‍‍ര്‍മ്മങ്ങളാല്‍ ബന്ധിക്കപ്പെട്ടതാണ് ഈ ലോകം. സംഗരഹിതനായി  നീ ക‍‍‍ര്‍മ്മം ആചരിക്കുക.
എന്ന് കൃഷ്ണൻ പറയുന്നു
അതുകൊണ്ട് നാം ദേവതകളുടെ ജജ്ഞ കർമ്മ രീതികണ്ട്  ,ബോധപൂർവം , യജ്ഞഭാവേന, തുടർച്ചയായി  പ്രവർത്തിക്കണമെന്ന് ആണ് സൂക്താവസാനം ഋഷി പറയുന്നത്.അപ്പോൾ തന്റെ കർമ്മങ്ങൾക്ക് താൻതന്നെ സാക്ഷിയാകുവാനും ആ 'ഗ്യാപ്പിലൂടെ'  തന്റെ ശരീരത്തെ പ്രവർത്തിപ്പിക്കുന്ന പരമാത്മ ബോധത്തെ വേറിട്ട്‌ അറിയുവാനും തന്നിൽ ധ്യാനം സ്വയം സംഭവിക്കുവാനും സാധിക്കുന്നു.

ഇതുതന്നെ ആണ് ഗീതയിൽ അര്ജുനനോട് കൃഷ്ണനും പറയുന്നത്.
യദ്യദാചരതി ശ്രേഷ്ഠസ്തത്തദേവേതരോ ജനഃ സ യത്പ്രമാണം കുരുതേ ലോകസ്തദനുവര്‍തതേ        (21) 

--------------------ശ്രേഷ്ഠ‍ന്‍ എന്തെല്ലാം ചെയ്യുന്നുവോ അതു തന്നെയാണ് മറ്റുള്ള ജനങ്ങളും ചെയ്യുന്നത്. അവന്‍ എന്തിനെ പ്രമാണമായി കരുതുന്നുവോ ലോകവും അതിനെതന്നെ അനുകരിക്കുന്നു.
 ന മേ പാര്‍ഥാസ്തി കര്‍തവ്യം ത്രിഷു ലോകേഷു കിഞ്ചന നാനവാപ്തമവാപ്തവ്യം വര്‍ത ഏവ ച കര്‍മണി      (22) 

-----------------------
ഹേ പാര്‍ത്ഥാ എനിക്ക് മൂന്നു ലോകത്തിലും കര്‍ത്തവ്യമായി ഒന്നുമില്ല. എനിക്കു പ്രാപിക്കേണ്ടതായി ഒന്നും തന്നെയില്ല.  എന്നിട്ടും ഞാന്‍ ക‍ര്‍മ്മം ചെയ്തുകൊണ്ടു തന്നെയാണിരിക്കുന്നത്.
യദി ഹ്യഹം ന വര്‍തേയം ജാതു കര്‍മണ്യതന്ദ്രിതഃ മമ വര്‍ത്മാനുവര്‍തന്തേ മനുഷ്യാഃ പാര്‍ഥ സര്‍വ്വശഃ        (23) 

--------------
പാര്‍ത്ഥാ, ഞാന്‍ ഒരിക്കലെങ്കിലും മടിവിട്ടു പ്രവൃത്തിയില്‍ ഏര്‍പ്പെടാതിരുന്നാ‍ല്‍ എല്ലാ മനുഷ്യരും എന്റെ മാര്‍ഗം അവലംബിക്കും.

ഉത്സീദേയുരിമേ ലോകാ ന കുര്യാം കര്‍മ ചേദഹം സങ്കരസ്യ ച കര്‍താ സ്യാമുപഹന്യാമിമാഃ പ്രജാഃ       (24)
------------------ഞാന്‍ കര്‍മ്മം ചെയ്തില്ലെങ്കില്‍ ഈ ലോകം മുഴുവന്‍ നശിക്കും. പ്രജകള്‍ ദുഷിക്കുകയും ചെയ്യും.


ഇന്നലെവരെ ബന്ധുക്കൾ എന്ന് കരുതിയവരെ വധിക്കേണ്ടിവരുമെന്ന ഭൂത-ഭാവികാല ചിന്തകളിൽ കുടുങ്ങിക്കിടന്നു വിലപിക്കുന്ന അര്ജുനനോട് വാർത്ത മാനകാലത്തിൽ കൂടുതലായ ചിന്തകൾ ഒഴിവാക്കിക്കൊണ്ട് , ഇവിടെ തന്റെ മുന്നിലുള്ള സാഹചര്യത്തെ ഉപയോഗിച്ച്,  യജ്ഞ ഭാവേന സ്വധർമ്മം ചെയ്യുവാൻ കൃഷ്ണൻ പ്രേരിപ്പിച്ചു തുടങ്ങുന്നത് ഭഗവദ് ഗീതയിൽ ആദ്യം തന്നെ കാണാം .


സ്വധര്‍മ്മമപി ചാവേക്ഷ്യ ന വികമ്പിതുമര്‍ഹസി ധര്‍മ്മാദ്ധി യുദ്ധാച്ഛ്രേയോഽന്യത്ക്ഷത്രിയസ്യ ന വിദ്യതേ    (31)
-------------------സ്വധ‍ര്‍മ്മത്തെക്കുറിച്ച് ആലോചിച്ചിട്ടും നീ കുലുങ്ങേണ്ടതില്ല. എന്തെന്നാല്‍ ക്ഷത്രിയന് ധ‍ര്‍മ്മ സംഗതമായ യുദ്ധത്തേക്കാള്‍ ശ്രേയസ്കരമായി മറ്റൊന്നുമില്ല.


യദൃച്ഛയാ ചോപപന്നം സ്വര്‍ഗ്ഗദ്വാരമപാവൃതം സുഖിനഃ ക്ഷത്രിയാഃ പാര്‍ഥ ലഭന്തേ യുദ്ധമീദൃശം       (32)
----------------
ഈ യുദ്ധം അപ്രതീക്ഷിതമായി തുറന്നുകിട്ടിയ  സ്വര്‍ഗ്ഗവാതി‍ല്‍ പോലെയാണ്. ഹേ പാര്‍ത്ഥ, ഭാഗ്യവാന്മാരായ ക്ഷത്രിയര്‍ക്ക് മാത്രമാണ് ഈ വിധമുള്ള യുദ്ധം ലഭിക്കുന്നത്‌.


അഥ ചേത്ത്വമിമം ധര്‍മ്യം സംഗ്രാമം ന കരിഷ്യസി തതഃ സ്വധര്‍മ്മം കീര്‍തിം ച ഹിത്വാ പാപമവാപ്സ്യസി    (33)


---------------ഇനി ഈ യുദ്ധം നീ ചെയ്യില്ലെങ്കില്‍ അത് കാരണം സ്വധ‍ര്‍മ്മവും കീര്‍ത്തിയും കൈവിട്ടു നീ പാപം സമ്പാദിക്കേണ്ടിവരും.


അകീര്‍തിം ചാപി ഭൂതാനി കഥയിഷ്യന്തി തേഽവ്യയാം സംഭാവിതസ്യ ചാകീര്‍ത്തിര്‍മരണാദതിരിച്യതേ         (34) 
----------------തന്നെയുമല്ല, നിനക്കു ഒടുങ്ങാത്ത ദുഷ്കീര്‍ത്തി പറഞ്ഞു പരത്തുകയും ചെയ്യും. ബഹുമാനം നേടിയവന് ദുഷ്കീര്‍ത്തി മരണത്തെക്കാള്‍ അത്യധികം കഷ്ടമാണ്.


ഭയാദ്രണാദുപരതം മംസ്യന്തേ ത്വാം മഹാരഥാഃ യേഷാം ച ത്വം ബഹുമതോ ഭൂത്വാ യാസ്യസി ലാഘവം (35)
---------------
ഭയംകൊണ്ടു യുദ്ധത്തില്‍നിന്നും പിന്തിരിഞ്ഞവനായി മഹാരഥന്മാര്‍ നിന്നെ കണക്കാക്കും. അവര്‍ക്കെല്ലാം ബഹുമാന്യനായി ഇരിക്കുന്ന നീ അങ്ങിനെ നിസ്സാരനായി തീരും.


അവാച്യവാദാംശ്ച ബഹൂന്വദിഷ്യന്തി തവാഹിതാഃ നിന്ദന്തസ്തവ സാമര്‍ഥ്യം തതോ ദുഃഖതരം നു കിം       (36) 
-------------------
നിന്റെ ശത്രുക്കള്‍ നിന്റെ സാമര്‍ഥ്യത്തെ നിന്ദിച്ചുകൊണ്ടു വളരെ ദൂഷണം പറയുകയും ചെയ്യും. അതിനേക്കാള്‍ കൂടുതല്‍ ദുഃഖകരമായി എന്തുണ്ട്.
ഹതോ വാ പ്രാപ്സ്യസി സ്വര്‍ഗ്ഗം ജിത്വാ വാ ഭോക്ഷ്യസേ മഹീം തസ്മാദുത്തിഷ്ഠ കൌന്തേയ യുദ്ധായ കൃതനിശ്ചയഃ       (37)


----------------
മരിച്ചാല്‍ സ്വര്‍ഗ്ഗം നേടാം, ജയിച്ചാലോ ഭൂമിയെയും അനുഭവിക്കാം. അതുകൊണ്ട് അര്‍ജുനാ, യുദ്ധത്തിന് നിശ്ചയിച്ചു നീ എഴുന്നേല്‍ക്ക്..




പുരുഷ സൂക്തവും ശ്രീ ചക്രവും.
ശ്രീ ചക്രോപാസകർക്ക്  വേഗത്തിൽ മനസ്സിലായേക്കാവുന്ന ഒരു സത്യമാണ് പുരുഷ സൂക്തത്തിലെ സ്രിഷ്ടിക്രമം.പുരുഷസൂക്തത്ത്തിലെ യജ്ഞമാകുന്ന പ്രപഞ്ച സൃഷ്ടി ശ്രീചക്രം തന്നെയാണ് എന്ന് കാണാം.പുരുഷൻ എന്നത് പരബ്രഹ്മ പരമേശ്വരൻ തന്നെയാണ് . ആ ബിന്ദുവിൽനിന്നും
"തസ്മാദ്വിരാഡജായതേ
വിരാജോ അധി പൂരുഷഃ" (ഈ പുരുഷനിൽനിന്നും വിരാട്ട് ബ്രഹ്മാണ്ഡം ഉണ്ടായി .ഈ ബ്രഹ്മാണ്ടത്തിൽപിന്നീടും   പുരുഷൻ പ്രകടമായി. )എന്നത് ആദ്യത്തെ ശക്തി ത്രികോണത്തിന്റെ ശിവത്വത്തിലേക്കുള്ള സംഗമത്തെ സൂചിപ്പിക്കുന്നു.അവിടന്ന്
//// സ ജാതോ അത്യരിച്യത
പശ്ചാദ് ഭൂമിമഥോ പുരഃ ////  (തുടർന്ന് അദ്ദേഹം വീണ്ടും സൃഷ്ടി വ്യാപിപ്പിച്ചു.പിന്നീട് ഭൂമിയും  അതിനുശേഷം ശരീരവും . )    
എന്നതിൽ ശ്രീ ചക്രം മുഴുവൻ പറഞ്ഞു .ശ്രദ്ധിച്ചാൽ  ബാക്കിയുള്ള ചില ശ്ലോകങ്ങളിൽ നവാവരണത്തിലെ പല ചക്രങ്ങളെയും ആണ് സൂചിപ്പിക്കുന്നതെന്ന് പിടികിട്ടും.ഉദാ
//// യത്പുരുഷേണ ഹവിഷാ
ദേവാ യജ്ഞമതന്വത
വസന്തോ അസ്യാസീദാജ്യം
ഗ്രീഷ്മ ഇധ്മഃ ശരദ്ധവിഃ  ////

സൃഷ്ടി നടക്കുന്നത്  ആഗ്രഹം എന്ന  അനംഗന്റെ അഥവാ കാമദേവന്റെ വയ്ഭവത്താലാണ്. അതുപ്രകാരം സംക്ഷോഭിതരായി ദേവതകൾ ഋതുക്കളെ ഉപയോഗിച്ചു യജ്ഞം ചെയ്യുന്ന്നതിന്റെ ഫലമായി ഭൂമിയിൽ സൃഷ്ടി നടക്കുന്നു.ഈ സർവ  സംക്ഷോഭണ ചക്രത്തെ പോലെ  പല കൽപ്പനകളും പ്രപഞ്ച വികാസ പരിണാമ ഭൂപടമായ ശ്രീചക്രത്തി ലും നമുക്ക്  കണ്ടെത്താൻ കഴിയും. മാത്രമല്ല വിശദമായി ത്തന്നെ ഭാസ്കരായർ ശ്രീവിദ്യാ മന്ത്രവും ഗായത്രി വ്യാഹൃതിയും ഒന്നുതന്നെ എന്ന് ഭാവനോപനിഷത്ത്തിൽ വിശദമായി തെളിയിക്കുന്നു.ഭൂർ ,ഭുവ ,സ്വ എന്നത് യഥാക്രമം അഗ്നി,സൂര്യ ,സോമ മണ്ഡലങ്ങൾ തന്നെയാണ് താനും.
..തുടരും --SREE.